ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്നോഡിസൈന്‍സ്ന്റെ രാജ്യത്തെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചയില്‍ തുറന്നു. കുടുംബം എന്നു പേരിട്ട് കൊച്ചി പാടിവട്ടം സംഗമം ലെയിനിലെ 3500 ച അടിയുള്ള ചീരന്‍സ് ഹൗസില്‍ തുറന്ന സെന്റര്‍ ഇന്നോഡിസൈന്‍സ് സ്ഥാപകനും സിഇഒയുമായ നിധേയ് എ.പാന്‍ സിഒഒ നീതി മാക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഒരു ഫര്‍ണീച്ചര്‍ ഷോറൂമായല്ല, ഒരു വീട്ടില്‍ ഫര്‍ണീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്നാണ് സെന്റര്‍ അവതരിപ്പിക്കുന്നത്. സോഫ, ഡൈനിംഗ് ടേബ്ള്‍ സെറ്റ്, കട്ടില്‍, കിടയ്ക്ക, കിഡ്‌സ് ബെഡ്, ഓഫീസ് കസേരകള്‍, മേശകള്‍, ചാരുകസേര, ഹോം ഡെക്കോര്‍, കര്‍ട്ടനുകള്‍, വാള്‍ പെയ്ന്റിംഗ്, കോര്‍ണര്‍ ടേബ്ള്‍സ്, സ്റ്റഡി ടേബ്ള്‍, ദിവാന്‍, ലൈറ്റ്‌സ് തുടങ്ങി എല്ലാത്തരം ഫര്‍ണിച്ചറും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നുള്ള പാന്‍ ഗ്രൂപ്പിലെ നിധേയ് എ. പാന്‍, പ്രൊഫഷനലായ നീതി മാക്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ്പിന്റെ സേവനം ആദ്യഘട്ടത്തില്‍ കൊച്ചിയിലും കോയമ്പത്തൂരുമാണ് ലഭ്യമാവുക. ഫര്‍ണിച്ചര്‍ വാങ്ങാനെത്തുന്ന ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള ഫര്‍ണിച്ചര്‍ ഡിസ്‌പ്ലേ അനുഭവത്തിലൂടെ തീരുമാനങ്ങളെടുക്കാനാണ് എക്‌സ്പിരീയന്‍സ് സെന്റര്‍ സഹായിക്കുകയെന്ന് ഇന്നോഡിസൈന്‍സ് സ്ഥാപകനും സിഇഒയുമായ നിധേയ് എ. പാന്‍ പറഞ്ഞു ഒരു വീടിനെ എങ്ങനെ കുടുംബമാക്കാമെന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒരു വീട്ടിലേയ്ക്ക് കടന്നുവന്ന് അവിടുത്തെ ഫര്‍ണിച്ചര്‍ കാണുന്ന അനുഭവമാണ് ഇവിടെ കാത്തിരിയ്ക്കുന്നത്, അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകള്‍ക്കിണങ്ങും വിധത്തില്‍ അവര്‍ക്കിഷ്ടമുള്ള തരത്തില്‍ ഫര്‍ണിച്ചര്‍ രൂപകല്‍പ്പന ചെയ്യാനാണ് ഇന്നോഡിസൈന്‍സ് അവസരമൊരുക്കുന്നത്. ഇതിനായി മികച്ച റേറ്റിംഗുള്ള പ്രാദേശിക മരപ്പണിക്കാരുടേയും ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടേയും സേവനം ലഭ്യമാക്കും. ഇവരുടെ വിവരങ്ങള്‍ സൈറ്റില്‍ ലിസ്റ്റു ചെയ്യും.
ENGLISH SUMMARY:InnoDesign inaguration at kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.