ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫര്‍ അല്‍ നവാബ്(88) അന്തരിച്ചു. സ്വേച്ഛാധിപത്യത്തിനെതിരായ വിമർശന കവിതകളാൽ പ്രശസ്തനായിരുന്ന കവിയാണ് അദ്ദേഹം. 1934ല്‍ ബാഗ്‌ദാദിലെ പ്രമുഖ കുടുംബത്തിലാണ് ജനിച്ചത്. യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനു ശേഷം അധ്യാപകനായി ജോലി ചെയ്‌ത അദ്ദേഹത്തെ രാഷ്‌ട്രീയ കാരണങ്ങളാല്‍ പിന്നീട് പിരിച്ചു വിടുകയായിരുന്നു. പിന്നീട് 1963ലെ കമ്യൂണിസ്റ്റ് വേട്ടയെ തുടർന്ന് അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. ഇറാനിലേക്ക് കടന്ന അദ്ദേഹം ഇറാനിയന്‍ രഹസ്യ പൊലീസ് ഇറാഖിലേക്ക് നാടുകടത്തുകയുണ്ടായി.
കവിതകളുടെ പേരില്‍ ഇറാഖി കോടതി അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് ജീവപര്യന്തമാക്കി കുറച്ചത്. ഇവിടെ തുരങ്കത്തിലൂടെ ജയില്‍ ചാടിയ മുസഫർ അല്‍ നവാബ് രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഏറെക്കാലും അദ്ദേഹം ഒളിവ് ജീവിതം നയിക്കുകയുണ്ടായി. ഇറാൻ, ഡ്യാമാസ്‌കസ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലെ പ്രവാസ കാലഘട്ടങ്ങളിലും തന്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചു നിന്നിരുന്നു. 2011ലാണ് അവസാനമായി അദ്ദേഹം ഇറാഖ് സന്ദര്‍ശിച്ചത്. ഇറാഖിലെ ജനറല്‍ യൂണിയന്‍ ഓഫ് ലിറ്ററേച്ചര്‍ ആൻഡ് ബുക്‌സിന്റെ ആസ്ഥാനത്തു നിന്നാരംഭിച്ച വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
English Summary:Iraqi communist poet Muzaffar al-Nawab dies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.