3 May 2024, Friday

Related news

May 2, 2024
May 2, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 21, 2024
April 19, 2024
April 17, 2024
April 15, 2024

ആശുപത്രിയില്‍ ഭക്ഷണത്തിന് വരിനില്‍ക്കുകയായിരുന്ന പലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രയേല്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2024 3:20 pm

ഗാസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുകയായിരുന്ന പലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രയേല്‍.ഖാന്‍ യൂനിസിലെ ആശുപത്രി പരിസരത്ത് ആഹാരത്തിനായി വരിനില്‍ക്കുകയായിരുന്ന ആയിരത്തോളം പേര്‍ക്കിടയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടു.ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ ആവശ്യമായ വൈദ്യ സാമഗ്രികളൊന്നുമില്ല.

ഒരു ഡോക്ടര്‍ മാത്രമാണുള്ളത് ഇതിനാൽ മരണ സംഖ്യ ഇനിയും കൂടുവാൻ സാധ്യതയുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിൽ അവശേഷിക്കുന്ന ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും ഷെല്ലാക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആശുപത്രികളിൽ അനസ്തേഷ്യക്കുള്ള മരുന്നും വേദന സംഹാരികളും ഭക്ഷണവുമില്ലെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

ഖാൻ യൂനിസിലും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാസർ, അൽ അമൽ ആശുപത്രികളിൽ ഇസ്രയേല്‍ തുടർച്ചയായി ഷെല്ലാക്രമണം നടത്തുകയാണെന്നും മെഡിക്കൽ ടീമും രോഗികളും അഭയാർത്ഥികളും ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.ഇസ്രയേലിന്റെ ആക്രമണം കാരണം പരിക്കേറ്റവരെ സമീപിക്കാനോ കൊല്ലപ്പെട്ടവരുടെ മൃതദേഹം എടുത്തുമാറ്റാനോ സാധിക്കുന്നില്ല.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഖാൻ യൂനിസിൽ മാത്രം 50 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേലി ആക്രമണത്തിൽ ഇതുവരെ 25,900 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 64,110 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Eng­lish Summary:
Israel bombed and killed Pales­tini­ans who were queu­ing for food at the hospital

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.