4 May 2024, Saturday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024

ഇന്ത്യയിലുള്ളവര്‍ താലിബാന്‍ തിരിച്ചുവരവ് ആഘോഷിക്കുന്നത് അപകടകരം; മുന്നറിയിപ്പുമായി നസീറുദ്ദീന്‍ ഷാ

Janayugom Webdesk
മുംബൈ
September 2, 2021 6:31 pm

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കടന്നുകയറ്റം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്റെ കടന്നുകയറ്റത്തെ ആഘോഷിക്കുകയാണ്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ നസിറുദ്ദീന്‍ ഷാ. താലിബാന്‍ അധിനിവേശത്തെ ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയ സംഭവം ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി കഴിഞ്ഞു. താലിബാനെ ആഘോഷിക്കുന്നവന്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണം. നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിതെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു. നസീറൂദ്ദീന്‍ ഷായുടെ വീഡിയോ സയേമ എന്ന കലാകാരിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഷായുടെ വാക്കുകള്‍ 100 ശതമാനം സത്യമാണെന്നും താലിബാന്‍ ഒരു ശാപമാണെന്നും സയേമ വീഡിയോയ്ക്കൊപ്പം കുറിച്ചു. 

ENGLISH SUMMARY:It is dan­ger­ous for peo­ple in the coun­try to cel­e­brate the return of the Tal­iban; Naseerud­din Shah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.