27 April 2024, Saturday

Related news

March 24, 2024
March 12, 2024
March 3, 2024
December 12, 2023
September 28, 2023
December 8, 2022
August 18, 2022
August 8, 2022
July 18, 2022
June 13, 2022

ജെയ്‌ഷെ സംഘത്തെ സുരക്ഷാ സേന പിടികൂടി; ആയുധങ്ങള്‍ പിടിച്ചെടുത്തു

Janayugom Webdesk
കശ്മീര്‍
March 24, 2024 9:10 am

ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജെയ്‌ഷെ മുഹമ്മദ് സംഘത്തെ പിടികൂടി. നാലംഗ സംഘത്തെ പൊലീസും സൈന്യവും ചേര്‍ന്നാണ് പിടികൂടിയത്. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. നഗരത്തിന്റെ പ്രാന്തപ്രദേശമായ നൗഗാമിലുള്ള കെനിഹമ പ്രദേശത്ത് സുരക്ഷാ സേന സ്ഥാപിച്ച മൊബൈല്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നീക്കം. 

പരിശോധനകള്‍ക്കിടയില്‍ ഇവരുടെ വാഹനം സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മുഹമ്മദ് യാസീന്‍ ഭട്ട്, ഷിറാസ് അഹമ്മദ് റാത്തര്‍, ഗുലാം ഹസന്‍ ഖാന്‍ദേ, ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. എകെ 56 റൈഫിള്‍ മൂന്ന് മാഗസിനുകള്‍, ഗ്ലോക്ക് പിസ്റ്റള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇവര്‍ ജെയ്‌ഷെ തീവ്രവാദികളാണെന്ന് വ്യക്തമായി.

Eng­lish Summary:Jaish gang nabbed by secu­ri­ty forces; Weapons seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.