Thursday
21 Feb 2019

ജാലകം ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റേഡിയോ സ്റ്റേഷന്‍

By: Web Desk | Monday 25 June 2018 5:27 PM IST

Akhil Ram, jalakam

അഖില്‍ റാം തോന്നയ്ക്കല്‍

1. ഏത് ഇന്ത്യന്‍ പ്രസിഡന്റിന്റെ ഭൗതികശരീരമാണ് ജാമിയമിലിയ
ഇസ്ലാമിക യൂണിവേഴ്‌സിറ്റിയില്‍ അടക്കം ചെയ്തിരിക്കുന്നത്.
2. Artocarpus Heterophyllus എന്നത് എന്തിന്റെ ശാസ്ത്രീയനാമമാണ്?
3. 2015þSeptember-2 തുര്‍ക്കിയിലെ ബോര്‍ഡംബീച്ചില്‍ മണ്ണില്‍ മുഖം താഴ്ത്തി മരിച്ചുകിടക്കുന്ന ആണ്‍കുഞ്ഞിന്റെ ചിത്രം പകര്‍ത്തിയത് നിലോഫര്‍ഡെമിന്‍ എന്ന വനിതയായിരുന്നു.ആ കുട്ടിയുടെ പേര് എന്ത്?
4. ലോകപ്രശസ്തനായ ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് മരണപ്പെട്ട ദിവസത്തിനുള്ള പ്രത്യേകത എന്ത് ?
5. വളരെയധികം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്തെ ഗവര്‍ണര്‍ ആരായിരുന്നു?
6. 2018-ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികള്‍ ആരായിരുന്നു?
7. പുതുതായി ഇറങ്ങിയ 10 രൂപ നോട്ടിലെ പുറകിലെ ചിത്രം എന്ത്?
8. അടുത്തിടെ ഗോവ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമായി തെരഞ്ഞെടുത്തത് എന്തിനെ?
9. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിലെ പുതിയ കൂലി എത്ര?
10. 2018-ലെ ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര മന്ത്രി ‘ഗ്രീന്‍ഗോള്‍ഡ്’ എന്ന് വിശേഷിപ്പിച്ചത് എന്തിനെ?

ഉത്തരം

1. സക്കീര്‍ഹുസൈന്‍
2. പ്ലാവ്
3. അലന്‍ കുര്‍ദ്ദി
4. പൈ ദിനം(മരണപ്പെട്ടത് 2018 മാര്‍ച്ച് 14 ന്, മാര്‍ച്ച് 14 പൈ ദിനമായിരുന്നു)
5. വാജുഭായിവാല
6. ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍
7. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
8. തെങ്ങ്
9. 271 രൂപ
10. മുള

1. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതിയുടെ രചയിതാവ് ആര് ?
2. കുട്ടികളിലെ പ്രമേഹരോഗം തടയുന്നതിനായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ആവിഷ്‌ക്കരിച്ച പദ്ധതി ?
3. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് UIDAI നല്‍കാന്‍ തീരുമാനിച്ച ബാല്‍ ആധാര്‍ കാര്‍ഡിന്റെ നിറം ?
4. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ദേശീയ പതാക എവിടെ സ്ഥിതി ചെയ്യുന്നു ?
5. റേഡിയോ ഉമങ്-പ്രത്യേകത എന്ത് ?
6. ‘എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ് ഞാന്‍
ഞാന്‍ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന
കുളിര്‍ വെള്ളമാണ്
എന്റെ അമ്മയുടെ തലോടലും
ശാസനയുമാണ്
എന്റെ ഭാഷ ഞാന്‍ തന്നെയാണ്
ഏതു നാട്ടിലെത്തിയാലും
ഞാന്‍ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാന്‍ തന്നെയാണ്’
മുകളില്‍ പറയുന്ന വരികളുടെ പ്രാധാന്യം എന്താണ് ?
7. ഇന്ത്യയിലെ രാഷ്ട്രപതിഭവനിലെ മുറികളുടെ എണ്ണം എത്ര ?
8. നാം ഇന്ത്യക്കാര്‍ ദുഃഖത്തിന്റെ നിറമായി സൂചിപ്പിക്കുന്ന നിറമാണല്ലോ കറുപ്പ്.
എന്നാല്‍ ദുഃഖസൂചകമായി വെള്ള നിറം ഉപയോഗിക്കുന്ന രാജ്യം ?
9. 2018-ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ?
10. Voter Registration Reminder എന്ന പേരില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി പദ്ധതി രൂപീകരിച്ച സോഷ്യല്‍മീഡിയ ആപ്പ് ?

ഉത്തരം

1. ബെന്യാമിന്‍
2. മിഠായി
3. നീല
4. കര്‍ണ്ണാടക (ബെല്‍ഗാമിലെ കോട്ടകേരെ തടാകക്കരയിലെ പതാകയ്ക്ക് 110 മീറ്റര്‍ ഉയരമുണ്ട്)
5. ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റേഡിയോ സ്റ്റേഷന്‍
6. കേരളത്തിന്റെ ഔദ്യോഗിക ഭാഷ വരികളായി തെരഞ്ഞെടുത്ത വരികളാണിത്. എഴുതിയത് എം ടി വാസുദേവന്‍ നായര്‍
7. 340
8. ചൈന
9. Beat Plastic Pollution
10. ഫെയ്‌സ്ബുക്ക്

1. കാസ്‌ലിങ് എന്നത് ഏത് കായിക ഇനവുമായി ബന്ധപ്പെടുന്നു?
2. ലോകത്തിലാദ്യമായി 1945 ഓഗസ്റ്റ് 6 നും 9 നും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ആരായിരുന്നു?
3. ആരുടെ ആത്മകഥയാണ് ‘Freedom in Exile’?
4. 1930 ലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വായില്‍ വച്ചായിരുന്നു. ഏതു രാജ്യമാണ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത്?
5. പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും 99% കഠിനാധ്വാനവും ആണ് (Genius is 1% inspiration and 99% perspiration) ആരുടെ വാക്കുകള്‍?
6. കേരളത്തില്‍ SSLC പരീക്ഷ ആരംഭിച്ച വര്‍ഷം?
7. ‘Sandal Wood’ ഏത് ഭാഷയിലെ സിനിമ വ്യവസായമാണ്?
8. ഗാന്ധി സിനിമയില്‍ ഗാന്ധിയായി വേഷമിട്ട വ്യക്തി?
9. 1974-ലെ കേരള സര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം എത്ര കിലോ മീറ്ററില്‍ അധികം നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദിയായി കണക്കാക്കുന്നത്?
10. ‘Bodo’ ഭാഷ ഏത് സംസ്ഥാനവുമായി ബന്ധപ്പെടുന്നു?

ഉത്തരം
1. ചെസ്സ്
2. ഹാരി എസ് ട്രൂമാന്‍
3. ടിബറ്റന്‍ ബുദ്ധമതാചാര്യനായ ദലൈലാമയുടെ ആത്മകഥ
4. ഉറുഗ്വായ്
5. തോമസ് ആല്‍വ എഡിസണ്‍
6. 1952
7. കന്നഡ ഫിലിം
8. ബെന്‍ കിങ്‌സ്‌ലെ
9. 15 കി.മീ
10. അസം

1. ‘No Helmet, No Petrol’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏത് ?
2. ‘A History of the English Speaking Peoples’ രചിച്ചത് ആര് ?
3. ടെന്‍സിങ് ഗ്യാറ്റ്‌സോ എന്നത് ആരുടെ യഥാര്‍ത്ഥ പേരാണ് ?
4. ‘ഹെവിയ ബ്രസീലിയന്‍സിസ്’് എന്നത് ഏതിന്റെ ശാസ്ത്രീയ നാമമാണ് ?
5. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ (WWF)ചിഹ്നം ?
6. ‘ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വ്വീര്യമാക്കുന്നു’ എന്ന് ടാഗോര്‍ വിശേഷിപ്പിച്ച ക്ഷേത്രം ?
7. ഓംബുഡ്‌സ് മാന്‍ സംവിധാനം നിലവില്‍ വന്ന ആദ്യ രാജ്യം ?
8. ‘ഭഗവാന്‍ കാറല്‍മാര്‍ക്‌സ്’-പ്രസംഗവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍ ?
9. ‘Small But Beautiful’എന്നത് ഏത് സംസ്ഥാനത്തിന്റെ Tourism Tag Line ആണ്?
10. ’10 Principles’ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നു ?

ഉത്തരം

1. ആന്ധ്രാപ്രദേശ്
2. വിന്‍സ്റ്റന്റ് ചര്‍ച്ചില്‍
3. ടിബറ്റന്‍ ബുദ്ധമതാചാര്യനായ ദലൈലാമയുടെ യഥാര്‍ത്ഥ പേരാണ്.ഇദ്ദേഹം 14-ാം ലാമയാണ്
4. റബര്‍
5. ഭീമന്‍ പാണ്ഡെ
6. കൊണാര്‍ക്ക് സൂര്യക്ഷേത്രം
7. സ്വീഡന്‍
8. സി കേശവന്‍
9. സിക്കിം
10. ആര്യസമാജം