7 May 2024, Tuesday

കേന്ദ്രത്തെ ജയസൂര്യ വിമർശിക്കാത്തത് ഭീരുത്വം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
August 31, 2023 10:41 pm

നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണെന്ന് എഐവൈഎഫ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാരിനെ വിമർശിക്കാൻ ഇറങ്ങി പുറപ്പെട്ട ജയസൂര്യ വസ്തുതകൾ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയത്. പുതിയ സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷകസ്നേഹമെന്ന പേരിൽ ജയസൂര്യ ഒഴുക്കുന്നതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
കേരള സർക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിങ് സംവിധാനത്തിന് വേണ്ടിയാണ്. 

കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാന സർക്കാരിന് പണം നൽകാത്തതു കൊണ്ടാണ് സർക്കാർ ബാങ്ക് വായ്പയെടുത്ത് കർഷകർക്ക് പണം നൽകുന്നത്. കടമെടുക്കുന്ന തുകയ്ക്കു പലിശ നൽകുന്നതും സംസ്ഥാന സർക്കാരാണ്. ഓണത്തിനു മുന്നേ തന്നെ കേരള സർക്കാർ കർഷകർക്ക് നൽകേണ്ട വിഹിതം നൽകി കഴിഞ്ഞു. 7070.71 കോടിയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ 6818 കോടിയും നൽകി കഴിഞ്ഞു. 

വസ്തുതകൾ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. ജയസൂര്യ എന്ന സെലിബ്രിറ്റിയെ സംബന്ധിച്ച് ഇതൊന്നും അറിയേണ്ട കാര്യമായിരിക്കില്ല.
പക്ഷെ കേരള ജനതയ്ക്ക് ഇതെല്ലാം അറിയാം. സംസ്ഥാന സർക്കാരിനും ഇടതു പക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു വാർത്താ പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജനകീയ സർക്കാരിനെ കരിവാരിത്തേച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്ന തരത്തിലേക്ക് നടന്‍ അധഃപതിക്കരുതായിരുന്നു എന്ന് പ്രസ്താവനയിൽ പറഞ്ഞു. 

Eng­lish Sum­ma­ry: Jaya­suriya’s fail­ure to crit­i­cize Cen­ter is cow­ardice: AiYF

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.