26 April 2024, Friday

Related news

February 12, 2024
January 15, 2024
January 11, 2024
December 26, 2023
December 26, 2023
November 3, 2023
September 12, 2023
August 25, 2023
July 3, 2023
June 19, 2023

ഭിന്നശേഷികാർക്ക് ജോലി സംവരണം; തസ്തികകളില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു

Janayugom Webdesk
July 18, 2022 4:23 pm

ഭിന്നശേഷിക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (NISH) ഉം സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ (Rights of Per­sons With Dis­abil­i­ties Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലി സംവരണം പ്രകാരമാണ് കരട് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
തസ്തികകളില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ (Phys­i­cal and Func­tion­al assess­ment) പരിശോധിച്ച് തയ്യാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in , https://www.nish.ac.in/ എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉളള ഏതഭിപ്രായവും rpnish@nish.ac.in എന്ന ഇ‑മെയില്‍ വിലാസത്തില്‍ മെയിലായോ, RPWD Project , Nation­al Insti­tute of Speech and Hear­ing (NISH), Sreekaryam P.O. , Trivan­drum — 695017 എന്ന വിലാസത്തില്‍ തപാലായോ 24.07.2022 വെകുന്നേരം അഞ്ച് മണി വരെ അറിയിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഈ സമയത്തിന് ശേഷം ലഭിക്കുന്ന ശിപാര്‍ശകള്‍ പരിഗണിക്കുന്നതല്ലെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Job reser­va­tion for dif­fer­ent­ly abled per­sons; Pub­lic com­ment is sought on the posts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.