നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.15ന് കോടതി ജാമ്യാപേക്ഷയിൽ വിധി പുറപ്പെടുവിക്കും.
അതേസമയം അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോൾ ഫോണ്‍ ചോദിച്ചില്ല. ബാലചന്ദ്രകുമാറിന് എത്ര ഓഡിയോ ക്ലിപ് വേണമെങ്കിലും ഉണ്ടാക്കാമെന്നും ദിലീപ് പറഞ്ഞു. കുറ്റസമ്മതം നടത്താൻ പൊലീസ് ആവശ്യപ്പെട്ടു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പൊലീസിന് ഒന്നും കിട്ടിയില്ല. കസ്റ്റഡിയിൽ കിട്ടിയാൽ വ്യാജ തെളിവുള്ള എന്തെങ്കിലും ഒരു ഉപകരണം പൊലീസ് കണ്ടെടുക്കുമെന്നും ദിലീപ് പറഞ്ഞു.
എന്നാല്‍ ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകന് ബാലചന്ദ്രകുമാറും തമ്മില്‍ ബന്ധമില്ലെന്നും നടന് ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ക്കായി ക്വട്ടേഷന്‍ നല്കിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ്. ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നത് നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി എ ഷാജി പറഞ്ഞിരുന്നു.
english summary; Judgment on Dileep’s anticipatory bail application on Monday
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.