കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണം. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് സംവിധായികക്കെതിരെ ഹിന്ദുസംഘടന പൊലീസില്‍ പരാതിയും നല്‍കി.
പോസ്റ്ററില്‍ കാളിദേവിയെപോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ചിത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ചിത്രം കാണണമെന്ന് ലീന മണിമേഖല പ്രതികരിച്ചു. ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളില്‍ നടക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും ലീന മണിമേഖല വ്യക്തമാക്കി. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില തന്റെ ജീവനാണെങ്കില്‍ അതു നല്‍കാമെന്നും ലീന മണിമേഖല കൂട്ടിച്ചേര്‍ത്തു.
English summary;Kali smoking a cigarette; Sangh Parivar cyber attack on director
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.