18 May 2024, Saturday

Related news

May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024
May 7, 2024

നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുമ്പോള്‍ താന്‍ ജയിലിലായിരിക്കുമോ അതോ പുറത്തായിരിക്കുമോയെന്ന് അറിയില്ലെന്ന് കെജിരിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2023 1:31 pm

രാജ്യത്ത് നടക്കുന്ന അഞ്ച് നിയമസഭാ തെര‍ഞ‍െടുപ്പുകളുടെ ഫലം പ്രഖ്യാപനം വരുമ്പോള്‍ താന്‍ ജയിലിലായിരിക്കുമോ അല്ലെങ്കില്‍ പുറത്തായിരിക്കുമോയെന്ന് അറിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുംആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജിരിവാള്‍. മധ്യപ്രദേശിലെ ജനങ്ങള്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അരവിന്ദ് കെജിരിവാള്‍ പറഞ്ഞു.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലേയും, പഞ്ചാബിലേയും ജനങ്ങള്‍ എഎപിക്ക് വോട്ട് നല്‍കിയത് പൊലെ മധ്യപ്രദേശിലെ ജനങ്ങള്‍ വരും ദിവസങ്ങളില്‍ വോട്ട് ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അരവിന്ദ് കെജിരിവാള്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അരിവിന്ദ് കെജിരിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭവന്ദ് മാനും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് ഒഴിവാക്കി അരവിന്ദ്കെജ്‌രിവാൾ വൈധാനില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ചൂണ്ടിക്കാട്ടി സമന്‍സ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.സമന്‍സ് അവ്യക്തമാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട സാക്ഷിയുടെയും സംശയാസ്പദമായ പ്രതിയുടെ വിവരങ്ങളും സമന്‍സില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും ഇഡിക്ക് എഴുതിയ മറുപടിക്കത്തില്‍ കെജ്‌രിവാൾ പറഞ്ഞു. തനിക്ക് സമന്‍സ് ലഭിക്കുന്നതിനു മുന്‍പേ ബിജെപി നേതാക്കളും, പ്രവര്‍ത്തകരും താന്‍ അറസ്റ്റിലാകുമെന്ന് പ്രചരിപ്പിച്ചിരുന്നതായും അദ്ദേഹം പറഞു.

Eng­lish Summary:
Kejiri­w­al said that he does not know whether he will be in jail or out when the assem­bly elec­tion results are announced

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.