24 April 2024, Wednesday

Related news

April 23, 2024
April 22, 2024
April 18, 2024
April 15, 2024
April 15, 2024
April 11, 2024
April 10, 2024
April 9, 2024
April 9, 2024
April 9, 2024

കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2022 10:59 am

ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവും, ഡല്‍ഹിമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കെജരിവാളിന്റെ പുതിയ ആവശ്യം. ഡല്‍ഹി മുൻമന്ത്രി രാജേന്ദ്രപാൽ ഗൗതം, ബുദ്ധമത പരിപാടിയിൽ പങ്കെടുത്ത് ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ സംഭവം ഗുജറാത്തിൽ എഎപിക്കെതിരെ ബിജെപി ആയുധമാക്കുന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്‍റെ നീക്കം.

സാമ്പത്തിക രംഗം തകർന്നെന്ന രാഷ്ട്രീയം പറയുമ്പോഴും ഇതിന് പ്രതിവിധിയായാണ് കെജ്‌രിവാൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെജ്‌രിവാളിന്‍റെ ആവശ്യം തട്ടിപ്പാണെന്നും ഹിന്ദുമതത്തെ അവഹേളിച്ച കെജ്‌രിവാളിന്‍റെ ഈ ആവശ്യം തട്ടിപ്പാണെന്ന് ബിജെപി പ്രതികരിച്ചു. എഎപി ബിജെപിയുടെ ബി ടീമാണെന്ന് വീണ്ടും തെളിയിച്ചെന്ന് കോൺഗ്രസ് പരിഹസിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ഹനുമാൻ ചാലിസ ചൊല്ലുന്നതിന്റെ വിഡിയോ കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു.

Eng­lish Summary:
Kejri­w­al wrote a let­ter to the Prime Min­is­ter demand­ing that images of Hin­du gods be print­ed on cur­ren­cy notes

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.