1 May 2024, Wednesday

കെ-റയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യം: യെച്ചൂരി

Janayugom Webdesk
കണ്ണൂര്‍
April 11, 2022 12:39 pm

കേരളത്തിന് കെ-റയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത്. ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു. ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബിജെപിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബിജെപി തേടുകയാണെന്നും യെച്ചൂരി പറഞ്ഞു. വിലക്കയറ്റവും ഇന്ധനവിലയും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala needs projects like K‑Rail: Yechury

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.