18 September 2024, Wednesday
KSFE Galaxy Chits Banner 2

അഞ്ചലയ്ക്കും വഴങ്ങും ക്ഷേത്രകല

Janayugom Webdesk
കൊല്ലം
January 5, 2024 10:06 pm

ക്ഷേത്ര കലയായ നങ്ങ്യാർക്കൂത്ത് പഠിക്കാന്‍ മലപ്പുറം കോട്ടൂരിലെ റഹീനയുടെ മകള്‍ പോയത് തന്നെ നാട്ടില്‍ ചര്‍ച്ചയായിരുന്നു. ഉമ്മയ്ക്കൊപ്പം നാട്ടുകാരുടെ പിന്തുണകൂടിയായപ്പോള്‍ അഞ്ചല നങ്ങ്യാര്‍ക്കൂത്തില്‍ മിടുക്കിയായി. വെള്ളിയാഴ്ച സംസ്ഥാന കലോത്സവത്തില്‍ നങ്ങ്യാരായി മകുടം ധരിച്ച് അഞ്ചല വേദിയിൽ എത്തിയപ്പോൾ പിന്തുണയുമായി ഉമ്മയും വേദിയ്ക്കരികിലുണ്ടായിരുന്നു.

മത്സരം കഴിഞ്ഞ് മകൾ വേദിയിൽ നിന്ന് ഇറങ്ങിയതോടെ തിടുക്കത്തിൽ മകൾക്ക് അരികിലേക്കെത്തി ചേർത്തുപിടിച്ചൊരു ചുംബനവും നൽകി. മൂന്നു മാസങ്ങളായി ലഭിച്ച പരിശീലനത്തിലൂടെയാണ് മലപ്പുറം കോട്ടൂര്‍ മോഡേണ്‍ എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി അഞ്ചല നങ്ങ്യാർക്കൂത്ത് പഠിച്ചെടുത്തത്. കലാമണ്ഡലം സംഗീതയുടെ കീഴിലാണ് നങ്ങ്യാർക്കൂത്ത് അഭ്യസിക്കുന്നത്.

സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിന്റെ സന്തോഷത്തിലാണ് ഈ ഉമ്മയും മകളും. ഉപ്പ ചെറുപ്പത്തിലെ നഷ്ടമായ അഞ്ചലയെ നങ്ങ്യാർക്കൂത്തിന് പങ്കെടുപ്പിക്കുമ്പോഴും ഉമ്മ റഹീനയുടെ ഉളളിലെ ആശങ്ക സാമ്പത്തികമായിരുന്നു. കലോത്സവ വേദിയിലേക്ക് അയയ്ക്കുമ്പോഴുളള ചെലവ് തന്നെ പ്രശ്നം. എന്നാൽ മുഴുവൻ ചെലവും സ്കൂൾ തന്നെ വഹിക്കുകയായിരുന്നുവെന്ന് റഹീന പറഞ്ഞു.

Eng­lish Sum­ma­ry: ker­ala school kalol­savam Nan­giar koothu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.