26 April 2024, Friday

Related news

March 18, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 29, 2024
February 16, 2024
February 15, 2024
February 12, 2024
February 11, 2024

മണ്ണെണ്ണ ഡിസംബർ വരെ പഴയ നിരക്കിൽ നൽകും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
November 8, 2021 10:54 pm

മണ്ണെണ്ണയുടെ വില കേന്ദ്ര സർക്കാർ വർധിപ്പിച്ചെങ്കിലും റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണ ഡിസംബർ വരെ പഴയ നിരക്കിൽ തന്നെ നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. നിലവിൽ ഡിസംബർ മാസം വരെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള മണ്ണെണ്ണ ഭക്ഷ്യവകുപ്പ് വിട്ടുകൊടുത്തിട്ടുണ്ടെന്നും പി എസ് സുപാലിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

റേഷൻ കടകളിലൂടെ മണ്ണെണ്ണ ഒക്ടോബ‍‍ർ മാസത്തിൽ 47 രൂപ നിരക്കിലാണ് വിതരണം നടത്തി വന്നിരുന്നത്. കേന്ദ്രസർക്കാർ മണ്ണെണ്ണയുടെ വിലയിൽ എട്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കുന്നത് ഓയിൽ കമ്പനികൾ ആണെങ്കിൽ മണ്ണെണ്ണയുടെ വില വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് മണ്ണെണ്ണയുടെ വില വർധനവിൽ യാതൊരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു. 2020ഏപ്രിൽ മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാന വില 22.26 രൂപ ആയിരുന്നു. 2021 നവംബറിൽ ഇത് 45.80 രൂപ ആയി ഉയർത്തി. ഒന്നര വർഷം കൊണ്ട് മണ്ണെണ്ണയുടെ വില ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണ്. 2020 ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് അനുവദിച്ചു വന്നിരുന്ന മണ്ണെണ്ണയുടെ അളവ് 13,908 കിലോ ലിറ്ററായിരുന്നു. എന്നാൽ നിലവിൽ അനുവദിക്കുന്നത് 6,480 കിലോ ലിറ്ററാണ്. കാർഡുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് വർധിക്കാത്തതുകാരണം നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണ് മുൻഗണനാ കാർഡുകൾക്ക് ഒരു ലിറ്റർ വീതവും മുൻഗണനയിൽപെടാത്ത കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കാർഡുകാർക്ക് എട്ട് ലിറ്ററും നൽകേണ്ട സാഹചര്യം ഉണ്ടായത്. 2021 ഓഗസ്റ്റ് മാസത്തിൽ മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ മണ്ണെണ്ണയും അധികമായി നൽകി.

സംസ്ഥാനത്തിന് കൂടുതൽ മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിരവധി കത്തുകൾ അയച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Kerosene will be pro­vid­ed at old rates till Decem­ber: Min­is­ter GR Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.