കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷ(കെജിഒഎഫ്)ന്റെ 26-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് നടക്കുന്ന പൊതുസമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകുന്നേരം അഞ്ചിന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനാകും. അടുത്ത രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം പാളയം അയ്യങ്കാളി ഹാളില്‍ ചേരുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറയും. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാര്‍ അധ്യക്ഷനാകും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, മന്ത്രി ജെ ചിഞ്ചു റാണി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ഒ കെ ജയകൃഷ്ണന്‍, എസ് ഹനീഫാ റാവുത്തര്‍ എന്നിവര്‍ സംസാരിക്കും.
കെജിഒഎഫ് ജനറല്‍ സെക്രട്ടറി ഡോ. വി എം ഹാരിസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സിദ്ധാര്‍ത്ഥന്‍ എ കെ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സുഹൃദ് സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍, എസ് സുധികുമാര്‍, ഡോ. സി ഉദയകല, വി വിനോദ് എന്നിവര്‍ പങ്കെടുക്കും . തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. സിനി ആര്‍ടിസ്റ്റ് കിഷോര്‍ എന്‍ കെ, കവി വിനോദ് വൈശാഖി എന്നിവര്‍ സാംസ്‌കാരിക പ്രഭാഷണങ്ങള്‍ നടത്തും. വൈകുന്നേരം ഏഴ് മണിമുതല്‍ ഗസല്‍ സാംസ്‌കാരിക വേദിയുടെ കലാസന്ധ്യ അരങ്ങേറും.
22ന് രാവിലെ പൊതുചര്‍ച്ച ആരംഭിക്കും. 11.30 മുതല്‍ ‘മൂലധന ശക്തികള്‍ക്കായുള്ള ഭരണകൂട നയം മാറ്റവും സിവില്‍ സര്‍വീസിന്റെ ഭാവിയും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. സി ദിവാകരന്‍ വിഷയാവതരണംനടത്തും. ഡോ. ബി ബാഹുലേയന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സിവില്‍ സര്‍വ്വീസിനെ ശക്തമാക്കാനും അഴിമതി രഹിത ജനപക്ഷ സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ദേശം സമ്മേളനം ചര്‍ച്ച ചെയ്യും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടുകൂടി സമ്മേളനത്തിന് സമാപനമാകും. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. വി എം ഹാരിസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിനു പ്രശാന്ത്, ജില്ലാ പ്രസിഡന്റ് എസ് പി വിഷ്ണു, ജില്ലാ സെക്രട്ടറി ഡോ. ബി എസ് സുമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
English summary; KGOF State Conference begins today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.