കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് ക്ഷേത്രങ്ങളില്‍ കച്ചവടം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി വ്യവസായിയും ബയോകോണ്‍ മേധാവിയുമായ കിരണ്‍ മജുംദാര്‍ ഷാ.
സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയ ധ്രുവീകരണം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. ഐടി മേഖല വര്‍ഗീയമായാല്‍ അത് ഇന്ത്യയുടെ ആഗോള നേതൃത്വത്തെ നശിപ്പിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. വര്‍ഗീയ ബഹിഷ്കരണം എന്നാണ് സംഭവത്തെ അവര്‍ വിശേഷിപ്പിച്ചത്.
അതേസമയം ഷായുടെ പരാമര്‍ശം ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ രാഷ്ട്രീയം കലര്‍ത്തിയുള്ള പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
English summary;Kiran Mazumdar Shaw against BJP’s hatred
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.