16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 20, 2025
February 14, 2025
January 31, 2025
January 2, 2025
January 1, 2025
December 23, 2024
December 15, 2024
December 11, 2024
December 9, 2024
December 8, 2024

കെപിഎസിയുടെ 66ാമത് നാടകം അപരാജിതർ അരങ്ങിലേക്ക്

ആദ്യ അവതരണം ജനുവരി രണ്ടിന് വൈകീട്ട് തിരുവനന്തപുരത്ത്
web desk
തിരുവനന്തപുരം
December 29, 2022 8:35 am

രാഷ്ട്രീയ കേരളത്തിന്റെ ദിശമാറ്റിക്കുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെപിഎസി (കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ്)യുടെ അറുപത്തിയാറാമത് നാടകം ‘അപരാജിതര്‍’ അരങ്ങിലേക്ക്. ജനുവരി രണ്ടിന് വൈകിട്ട് ആറിന് വഴുതക്കാട് ടാഗോര്‍ ഹാളിലാണ് ആദ്യ അവതരണം. നാടകരചന സുരേഷ്ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണന്‍ സംവിധാനവും നിർവഹിച്ച നാടകത്തിന്റെ അവതരണോദ്ഘാടന പരിപാടി സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡന്റ് കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

പരി­പാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കെപിഎസി നിര്‍വാഹക സമിതി അംഗവുമായ ടി വി ബാലന്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ജി ആർ അനിൽ, സി ദിവാകരൻ, എൻ രാജൻ, കെ സുരേന്ദ്രൻ (രക്ഷാധികാരികള്‍), മാങ്കോട് രാധാകൃഷ്ണന്‍ (ചെയർമാന്‍) ജയശ്ചന്ദ്രൻ കല്ലിംഗല്‍ (ജനറൽ കൺവീനര്‍), ഡോ. വള്ളിക്കാവ് മോഹൻദാസ്, ഹ­നീഫ റാവുത്തർ, വി പി ഉണ്ണികൃഷ്ണൻ, പള്ളിച്ചൽ വിജയൻ, അ­രുൺ കെ എസ്, രാഖി രവികുമാർ, കെ പി ഗോപകുമാർ, വട്ടിയൂർക്കാവ് ശ്രീകുമാർ, കാലടി ജയചന്ദ്രൻ, അഡ്വ. ആർ എസ് ജ­യൻ, അഡ്വ. സലാഹുദ്ദീൻ, ഡോ. എഫ് വിൽസൺ (വൈസ് ചെ­യര്‍മാന്മാര്‍). ഡോ. കെ എസ് സജികുമാർ, കെ ദേവകി, എസ് സുധികുമാർ, കെ വിനോദ്, ആദർശ് കൃഷ്ണ, ശരൺ ശശാങ്കൻ, അനോജ് എസ് എസ് (ജോയിന്റ് കൺവീനർമാര്‍) എ­ന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സബ് കമ്മിറ്റി അംഗങ്ങളാ.യി ഡോ. കെ എസ് സജികുമാർ, വിനോദ് വി നമ്പൂതിരി (ഫിനാൻസ് കമ്മറ്റി). എസ് സുധികുമാർ, ആർ സിന്ധു, വി ശിവരാജൻ (റിസപ്ഷൻ). എം എം നജീം, പി ഹരീന്ദ്രനാഥ്, എസ് അജയകുമാർ, സുകുമാർ (പ്രചരണം, ഹാൾ). ഉദ്ഘാടന ചടങ്ങിന് മുമ്പ് കെപിഎസിയുടെ നാടക ഗാനങ്ങളുടെ ആലാപനമുണ്ടാവും. നാടകാവതരണം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 100 രൂപയാണ് പ്രവേശന പാസ്. ജോയിന്റ് കൗ­ൺസിൽ, കെജിഒഎഫ്, എകെഎസ്‌ടിയു, കെഎൽഎസ്എസ്­എഫ്, യുവകലാസാഹിതി, ഇപ്റ്റ എന്നീ സംഘടനകള്‍ വഴി പാസ് ലഭ്യമാകും.

Eng­lish Sam­mury: kpac 66th dra­ma inau­gur­al demon­stra­tion jan­u­ary 2nt at tagor hall thriruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.