21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 13, 2025
January 9, 2025
January 3, 2025
January 2, 2025
December 25, 2024
December 22, 2024
December 5, 2024
December 5, 2024
December 2, 2024

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്: 15 ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ

Janayugom Webdesk
തിരുവനന്തപുരം
October 23, 2022 2:39 pm

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്. നവംബര്‍ 15‑ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ടയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമാനമായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, സമൂഹത്തിലെ മറ്റു പ്രമുഖര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം തീയ്യതി തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനത ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണർ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുകയാണ്‌. വിസിമാരെ ഗവർണർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളിൽ ആർഎസ്‌എസുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ എൽഡിഎഫ്‌ ചെറുക്കും. സർവകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്.

ഗവര്‍ണര്‍ വിസിമാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അത് പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ നീക്കത്തിലൂടെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അമിതാധികാരത്തിന്റെ ദുരുപയോഗമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: LDF is plan­ning to protest against the governor
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.