21 December 2024, Saturday
KSFE Galaxy Chits Banner 2

ജഹാംഗിര്‍പുരിയില്‍ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2022 2:52 pm

ജഹാംഗിർപുരിയിലെത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. ജനറൽ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘർഷത്തിലും കെട്ടിടങ്ങള്‍ തകർക്കപ്പെട്ടും ഇരകളാക്കപ്പെട്ടവരെ കാണാനായെത്തിയത്. വിവരം തേടുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്യുന്നതിനുമാണ് എത്തിയതെന്നും തടയരുതെന്നും നേതാക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വന്‍ പൊലീസ് സന്നാഹം നേതാക്കളെ ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. ദേശീയ നേതാക്കളായ ഇവരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് വലുതെന്ന് പറഞ്ഞായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ നിലകൊണ്ടത്.

എന്നാല്‍ തങ്ങള്‍ക്ക് വലുത് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ഇരകളാക്കപ്പെട്ട സാധാരണ ജനങ്ങളുടെ ദുരിതമാണ് വലുതെന്ന് നേതാക്കളും മറുപടി നല്‍കി. നിലപാടിലുറച്ച് സ്ഥലത്ത് കുത്തിയിരിപ്പ് തുടരുകയാണ് ദേശീയ നേതാക്കള്‍.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ കാണണമെന്നും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ സ്ഥലങ്ങൾ കണ്ടേ മടങ്ങൂ എന്നും സ്ഥലത്തേക്ക് കടത്തിവിടണമെന്നും സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടു. പൊലീസ് കെട്ടിയ കയർ കാണാനല്ല എത്തിയതെന്നും ദുരിതമനുഭനിക്കുന്നവരെ കാണാതെ മടങ്ങില്ലെന്നും ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു. കേന്ദ്രം വലിയ അതിക്രമമാണ് പ്രദേശത്ത് നടത്തിയത്. ആളുകളെ കാണാതെ മടങ്ങില്ല. കേന്ദ്രത്തിന്റെ അതിക്രമങ്ങൾ പുറത്ത് വരാതിരിക്കാനാണ് നേതാക്കളെ തടയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പല്ലബ് സെൻ ഗുപ്ത, എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, ഇൻസാഫ് ജനറൽ സെക്രട്ടറി ഡോ. എ എ ഖാൻ എന്നിവരും സംഘത്തിലുണ്ട്.

 

സിപിഐ ഉത്തര ഡൽഹി ജില്ലാ കൗൺസിൽ സെക്രട്ടറി വിവേക് ശ്രീവാസ്തവ, അസിസ്റ്റന്റ് സെക്രട്ടറി സഞ്ജീവ് കുമാർ റാണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി ഇരകളുമായി സംസാരിച്ചിരുന്നു.

Eng­lish sum­ma­ry; Lead­ers led by CPI gen­er­al sec­re­tary D Raja reached Jahangir­puri and were stopped by police

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.