19 March 2024, Tuesday

ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി: ഒരാള്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
ജയ്പുര്‍
August 13, 2022 11:02 pm

പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐഎസ്‌ഐ)ന് തന്ത്ര പ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേനയുടെ രഹസ്യാന്വേഷണ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ മൂന്ന് പേര്‍ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നാലാമനെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കേസില്‍ ജയ്സാല്‍മീര്‍, പാലി, ജോധ്പുര്‍ എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ക്ക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: Leaked infor­ma­tion to ISI: One more arrested
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.