22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
October 29, 2024
October 14, 2024
October 11, 2024
September 3, 2024
May 23, 2023
February 27, 2023
December 21, 2022
July 17, 2022
June 5, 2022

അവള്‍ ചിരിച്ചുല്ലസിച്ച് പറന്നുയരട്ടെ; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

പിങ്കി മുരളി
October 11, 2024 6:00 am

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനുമെതിരെ ബോധവൽക്കരണം നൽകുന്നതിനുമാണ് യൂനിസെഫ് ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നത്. “പെണ്‍കുട്ടികളുടെ വരുംകാലേയ്ക്കുള്ള കാഴ്ചപ്പാട്” എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബാലികാദിനത്തിലെ ആശയം. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശ സംരക്ഷണത്തിനുമാണ് യൂനിസെഫ് ലോക ബാലിക ദിനം ആചരിക്കുന്നത്. 2015ല്‍ ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങള്‍ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ സുപ്രധാനഭാഗമാണ് ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും. ലോക ജനസംഖ്യയിലെ പകുതിയും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ലിംഗവിവേചനം ഇല്ലാത്തതും ശരിയായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതും നൈപുണ്യാടിസ്ഥാന പഠന സൗകര്യങ്ങളും തുല്യ അവസരങ്ങളും അവര്‍ക്ക് ഉറപ്പാക്കുന്നതിനും ദിനാചരണം വഴിയൊരുക്കുന്നു.

ശാക്തീകരിക്കപ്പെട്ട സ്ത്രീകളായി പെൺകുട്ടികൾ വളർന്നുവരുന്നതിന് രാജ്യങ്ങൾ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അവർക്ക് ആവശ്യത്തിന് ആരോഗ്യസംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും നൈപുണ്യം അടിസ്ഥാനമാക്കി പഠനസൗകര്യങ്ങൾ ഒരുക്കാനും കഴിയണം. ലിംഗ അടിസ്ഥാനമാക്കിയുള്ള ആക്രമണത്തിൽനിന്നും വേർതിരിവിൽനിന്നും മുക്തരാക്കി തുല്യ അവസരങ്ങൾ ഉറപ്പാക്കുന്ന ഒരു ലോകം അവർക്കൊരുക്കാനും വേണ്ട രാജ്യാന്തര ശ്രദ്ധ ദിനാചരണം ലക്ഷ്യമിടുന്നു.
2012 ഒക്ടോബർ 11നാണ് ആദ്യമായി അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചത്. 1995ല്‍ ചൈനയിലെ ബെയ്ജിങില്‍ നടന്ന ലോക വനിതാ കോണ്‍ഫ്രന്‍സിലാണ് അന്താരാഷ്ട്ര ബാലിക ദിനമെന്ന ആശയം ഉയരുന്നത്. കനേഡിയൻ മന്ത്രിയായിരുന്ന റോണ അംബ്രോസ് ആണ് പെൺകുട്ടികൾക്കുവേണ്ടി അന്താരാഷ്ട്രതലത്തിൽ ഒരു ദിനം വേണമെന്ന പ്രമേയം ആദ്യമായി യു. എൻ. പൊതുസഭയിൽ അവതരിപ്പിച്ചത്. 

തുടർന്ന്, എല്ലാവർഷവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കാനുള്ള പ്രമേയം 2011 ഡിസംബറിൽ യു. എൻ. ജനറൽ അസംബ്ലി അവതരിപ്പിച്ചു. ‘ബാലവിവാഹം അവസാനിപ്പിക്കുക’ എന്നതായിരുന്നു പ്രഥമ ആശയം. 2008 മുതലാണ് ഇന്ത്യയില്‍ ബാലിക ദിനാചരണം ആരംഭിച്ചത് . രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി 1966 ജനുവരി 24ന് ചുമതലയേറ്റതിന്റെ ഓര്‍മ്മയില്‍ ജനുവരി 24 ദേശീയ ബാലികാ ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.