കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തലനാട് മേഖലകളിൽ വെള്ളിയാഴ്ച്ച രാവിലേ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടത്. രണ്ടു തവണ ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തി. രാവിലെ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനമുണ്ടായത്.
English Summary:Light earthquake in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.