28 April 2024, Sunday

ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Janayugom Webdesk
July 15, 2022 5:24 pm

ബംഗളൂരുവില്‍ മലയാളി യുവാവ് അജ്ഞാസംഘത്തിന്റെ കുത്തേറ്റ് മരിച്ചു. കാസർകോട് രാജപുരം പൈനിക്കരയിലെ ചേരുവേലിൽ തോംസണ്‍-ബീന ദമ്പതികളുടെ മകൻ സനു തോംസണ്‍ ( 30 ) നാണ് ബാംഗ്ലൂരിൽ കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. ആളുമാറി അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണം. സനു സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ബംഗളുരു ജിഗിനിയിലെ ഇലക്ട്രോണിക് സിറ്റിയിൽ ടാറ്റ അഡ്വാൻസ് സിസ്റ്റം കമ്പനിയിൽ ഏഴുവർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നരമാസം മുമ്പാണ് ലീവ് കഴിഞ്ഞു തിരിച്ചു ബംഗളുരുവിലേക്ക് പോയത്. സഹോദരങ്ങൾ:സനൽ (യുഎസ്എ), മരിയ.

Eng­lish Sum­ma­ry: Malay­alaee youth stabbed to de-ath at Bengaluru

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.