March 30, 2023 Thursday

Related news

November 5, 2022
February 15, 2022
January 29, 2022
November 28, 2021
October 11, 2021
August 22, 2021
August 6, 2021
July 22, 2021
July 17, 2021
June 28, 2021

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കൂട്ടം ചേര്‍ന്ന് ഒരാളെ ക്രൂരമായി മര്‍ദ്ദിച്ചു

Janayugom Webdesk
November 5, 2022 11:52 am

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ക്ഷേത്ര നടയോട് ചേര്‍ന്ന സ്ഥലത്ത് തന്നെയാണ് സംഭവമുണ്ടായത്. മര്‍ദ്ദനമേറ്റയാളും മറ്റുള്ളവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇയാള്‍ ഒരു വടി ഉപയോഗിച്ച് അടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തുടര്‍ന്ന് മറ്റുള്ളവര്‍ ഇയാളില്‍ നിന്ന് വടി പിടിച്ചുവാങ്ങി തിരിച്ചടിക്കുന്നതാണ് ദൃശ്യം. അസഭ്യം പറഞ്ഞാണ് ഇയാളെ എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. “എന്നെ അടിക്കുമോടാ” എന്ന് ചോദിച്ച് നിലത്ത് വീണ ഇയാളെ ഒരു സ്ത്രീയും കൂടെയുള്ളവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരൊക്കെയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ പ്രകോപനമെന്താണെന്നും വ്യക്തമല്ല. ക്ഷേത്രജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നുണ്ട്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇതില്‍ ഇടപെടാത്തത് എന്താണെന്നും പരിശോധിച്ചു വരികയാണ്. 

ഇന്നലെ ഗുരുവായൂരില്‍ ഏകാദശി വിളക്ക് തുടങ്ങിയിരുന്നു. അടുത്ത മാസം മൂന്നിനാണ് ഗുരുവായൂര്‍ ഏകദശി. ഈ ദിവസങ്ങളിലെല്ലാം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും രാത്രിയിലും വലിയ തിരക്ക് തന്നെയാണ്. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ഈ പരിസരങ്ങളില്‍ തമ്പടിച്ച് കിടക്കുന്നത് പതിവാണ്. 

Eng­lish Sum­mery: man attacked by mob in guru­vay­oor tem­ple premises
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.