26 July 2024, Friday
KSFE Galaxy Chits Banner 2

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മര്‍ദ്ദനം: 25 പേര്‍ വളഞ്ഞിട്ട് ആക്രമിച്ചത് മൂന്ന് കശ്മീരികളെ

Janayugom Webdesk
റാഞ്ചി
November 28, 2021 6:47 pm

ജാർഖണ്ഡിലെ റാഞ്ചിയിൽ മൂന്ന് കശ്മീരി വ്യാപാരികളെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റിസ്വാൻ അഹമ്മദ് വാനി എന്ന വ്യാപാരി നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ ഹർമു മേഖലയിലേക്ക് പോകുകയായിരുന്ന തന്നെയും കശ്മീരികളായ രണ്ട് സുഹൃത്തുക്കളെയും 25 ഓളം പേരടങ്ങുന്ന സംഘം വളഞ്ഞു മര്‍ദിച്ചെന്നാണ് അഹമ്മദ് വാനിയുടെ പരാതി. ജയ് ശ്രീറാം എന്ന് വിളിക്കാനും പാകിസ്ഥാൻ മുർദാബാദ് എന്ന് പറയാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദനം എന്നും അഹമ്മദ് വാനി പറയുന്നു.
രണ്ടാഴ്ചയ്ക്കിടെ റാഞ്ചിയിൽ കശ്മീരി വ്യാപാരികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയാണോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ പറഞ്ഞു. എന്തുകൊണ്ടാണ് നഗരത്തിൽ കശ്മീരികൾക്കെതിരെ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Eng­lish Sum­ma­ry: mob lynch­ing in Jharkhand
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.