26 July 2024, Friday
KSFE Galaxy Chits Banner 2

Related news

April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024

തിരുവനന്തപുരത്ത് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 20, 2023 1:25 pm

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ച് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടിൽ വന്നിരുന്നു. ഇവിടെ വച്ച് രണ്ട് പേരും മദ്യപിച്ചു. തുടർന്ന് നസീർ ഉറങ്ങിയ ശേഷം രാത്രി 8 മണിയോടെയാണ് റിയാസ് ഫാനിൽ കെട്ടിത്തൂങ്ങിയത്. രാത്രി വൈകി ഉണർന്ന നസീര്‍ റിയാസിനെമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. റിയാസ് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞ് ഭയപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Eng­lish Sum­ma­ry: man com­mits sui­cide in thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.