23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 8, 2024
July 6, 2023
June 25, 2023
June 22, 2023
June 7, 2023
January 1, 2023
October 27, 2022
August 14, 2022
August 11, 2022

കൊച്ചിയിലെ ഹോട്ടലില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു; പ്രതിക്കായി വ്യാപക തിരച്ചില്‍

Janayugom Webdesk
കൊച്ചി
August 11, 2022 8:43 am

കൊച്ചിയില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

എഡിസണ്‍ന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി സുരേഷിനായി നഗരത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്. പ്രതി ട്രെയിനില്‍ കയറി രക്ഷപ്പെട്ടതായാണ് സംശയം. സമീപത്തെ റെയില്‍വേ ട്രാക്ക് വരെ പ്രതിയെത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സുരേഷ് മറ്റൊരു കേസിലും പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. ഹോട്ടലില്‍ വച്ച് മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

Eng­lish sum­ma­ry; Man stabbed to death in Kochi hotel; Wide­spread search for the accused

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.