September 22, 2023 Friday

Related news

September 21, 2023
September 20, 2023
September 20, 2023
September 19, 2023
September 16, 2023
September 16, 2023
September 16, 2023
September 15, 2023
September 15, 2023
September 15, 2023

അബുദാബിയില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

Janayugom Webdesk
അബുദാബി
May 22, 2023 7:16 pm

അബുദാബിയില്‍ വന്‍ തീപിടിത്തം. മുഅസാസ് മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുരുന്നു. അതേസമയം മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അറിയാന്‍ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ദുബായിലെ അൽ റാസിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽ വൻ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .

Eng­lish Sum­ma­ry; Mas­sive fire in Abu Dhabi; Six peo­ple died and sev­en were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.