6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതു സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച തീരുമാനത്തെ അപലപിച്ച് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല യൂണിയന്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2024 11:53 am

രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് മുഴുവന്‍ പൊതു സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല യൂണിയന്‍.പൊതു സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും നുഴഞ്ഞുകയറാനും കാവിവത്കരിക്കാനുമുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് യൂണിയൻ പ്രസിഡന്റ്‌ മതീൻ അഷ്‌റഫ്‌ പറഞ്ഞു.ഇന്ത്യ അത്യധികം വിലമതിക്കുന്ന മതേതര മൂല്യങ്ങൾക്കെതിരെയുള്ള തിരിച്ചടി മാത്രമല്ല പുതിയ നീക്കം.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതേതര തത്വങ്ങളോടുള്ള ഭീഷണി കൂടിയാണ്. ആര്‍എസ എസ് പിന്തുണയോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുവാൻ വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതെങ്ങനെയെന്നാണ് ഇവിടെ കാണുന്നത്.

മതപരമായ ആചാരങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ഇന്ത്യ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നതായും മതീൻ അഷ്‌റഫ്‌ പറഞ്ഞു.സ്വതന്ത്ര ചിന്ത, സ്വയംഭരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ വളർത്തിയെടുക്കുന്നതിലാണ് അക്കാദമിക സ്ഥാപനങ്ങളുടെ പവിത്രതയെന്നും അതിനെ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുമായി കൂട്ടിക്കുഴക്കാനുള്ള ശ്രമങ്ങൾ സർവ്വകലാശാല എന്ന ആശയത്തിന് ഭീഷണിയാണെന്നും മതീൻ അഷ്‌റഫ്‌ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന ശക്തികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അധ്യാപകരോടും വിദ്യാർത്ഥികളോടും ജനുവരി 22ന് ക്ലാസുകൾ ബഹിഷ്കരിക്കുവാനും യൂണിയൻ ആഹ്വാനം ചെയ്തു.

Eng­lish Summary:
Maulana Azad Nation­al Urdu Uni­ver­si­ty Union con­demns deci­sion to declare hol­i­day for pub­lic insti­tu­tions on the occa­sion of Ram Tem­ple inauguration

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.