17 June 2024, Monday

Related news

June 11, 2024
June 10, 2024
June 3, 2024
May 31, 2024
May 28, 2024
May 23, 2024
May 21, 2024
May 18, 2024
May 8, 2024
April 17, 2024

മാധ്യമ വാര്‍ത്തകള്‍ വിലക്കണം; ദിലീപിന്റെ ഹര്‍ജി മാറ്റി

Janayugom Webdesk
കൊ​ച്ചി
February 16, 2022 3:57 pm

നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവിശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ഫെബ്രുവരി 24ലേക്കാണ് ഹര്‍ജി മാറ്റിയത്. അന്വേഷണ സംഘം മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസിന്റെ വിചാരണ അന്വേഷണ സംഘം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്. 

കോടതി നടപികള്‍ പൂര്‍ത്തിയാകും വരെ വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ര​ഹ​സ്യ വി​ചാ​ര​ണ എ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അതേസമയം ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാദം.

Eng­lish Summary:Media cov­er­age should be banned; Dileep­’s plea postponed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.