11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 17, 2025
January 3, 2025
July 5, 2024
May 9, 2024
May 4, 2024
January 11, 2024
January 2, 2024
September 26, 2023
August 8, 2023
July 23, 2023

മീഡിയാവൺ സംപ്രേഷണ വിലക്ക്; ഹര്‍ജി സുപ്രീംകോടതി വ്യാ‍ഴാഴ്ച പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2022 2:42 pm

മീഡിയാവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിയില്‍ മീഡിയാ വൺ ചാനലിന്റെ ഹർജി സുപ്രീംകോടതി വ്യാ‍ഴാഴ്ച പരിഗണിക്കും.. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ വി രമണ അംഗീകരിച്ചു. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ മീഡിയാവൺ ആവശ്യപ്പെട്ടു. ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും, നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പ്രതികൂല നിലപാട് സ്വീകരിച്ചതോടെയാണ് മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചാനല്‍ വിലക്കിന് രാജ്യസുരക്ഷയെന്ന കാരണമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

Eng­lish Summary:MediaOne broad­cast ban; The peti­tion will be heard by the Supreme Court on Thursday
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.