26 April 2024, Friday

Related news

April 26, 2024
April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024

കശ്മീരിൽ സൈനിക ആംബുലൻസ് മലയിടുക്കിലേക്ക് മറിഞ്ഞു; രണ്ട് മരണം

Janayugom Webdesk
ശ്രീനഗര്‍
April 29, 2023 6:42 pm

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണരേഖയ്ക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്. സേനയുടെ ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

നിയന്ത്രണരേഖയ്ക്ക് സമീപം ദുംഗി ഗാലയ്ക്ക് സമീപം വളവിലാണ് അപകടം നടന്നത്. ആര്‍മി ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറും ഒരു സൈനികനും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ മലയിടുക്കില്‍ നിന്ന് പുറത്തെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വടക്കന്‍ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറി 16 സൈനികര്‍ മരിച്ചിരുന്നു. അന്ന് നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Eng­lish Summary;Military Ambu­lance Falls into Gorge in Kash­mir; Two deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.