10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

June 28, 2025
June 18, 2025
May 26, 2025
December 16, 2024
October 3, 2024
August 27, 2024
August 8, 2024
September 6, 2023
August 30, 2023
August 23, 2023

ഗുണനിലവാരവും നൂതന വിപണന രീതികളും; വില്പനയിൽ നേട്ടമുണ്ടാക്കി മിൽമ


*ജനുവരി മുതൽ മേയ് വരെ പ്രതിദിന ശരാശരി പാൽവില്പന 16.27 ലക്ഷം ലിറ്റർ 
Janayugom Webdesk
തിരുവനന്തപുരം
June 21, 2023 8:08 pm

ഗുണനിലവാരം നിലനിർത്തിയും നൂതന വിപണന രീതികൾ ഫലപ്രദമായി ആവിഷ്ക്കരിച്ച് നടപ്പാക്കിയും വിപണിയിൽ നേട്ടമുണ്ടാക്കി മിൽമ. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള അഞ്ച് മാസത്തിൽ മിൽമയുടെ പ്രതിദിന ശരാശരി വില്പന 16.27 ലക്ഷം ലിറ്ററാണ്. 2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഇത് 15.95 ലക്ഷം ലിറ്റർ ആയിരുന്നു. ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിപണി വിപുലീകരിച്ചതും നൂതന മാറ്റങ്ങൾ വരുത്തിയതുമാണ് വില്പനയിൽ മിൽമയ്ക്ക് ഗുണം ചെയ്തത്. സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള റീപൊസിഷനിംഗ് പദ്ധതി നടപ്പാക്കിയതിലൂടെ വിപണിയിൽ മികച്ച ഇടപെടൽ നടത്താൻ മിൽമയ്ക്കായി. ദേശീയ ക്ഷീരവികസന ബോർഡിന്റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തി നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ ഒരേ വിലയിലും അളവിലുമാണ് മിൽമ ഇപ്പോൾ പാൽ വിൽക്കുന്നത്. 

ഇത് ഉപഭോക്താക്കൾക്കിടയിൽ മിൽമയുടെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടാനിടയാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും മിൽമ ഉല്പന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന രീതിയിൽ വിപണനശൃംഖല വികസിപ്പിക്കുവാനും ഗുണനിലവാരവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ക്ഷീരോല്പന്ന ബ്രാൻഡുകളുടെ വെല്ലുവിളി മറികടന്നാണ് മിൽമ വില്പന വർധിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. ഇന്ത്യയിലെ ചില ക്ഷീര സഹകരണ ഫെഡറേഷനുകൾ മറ്റു സംസ്ഥാനങ്ങളിൽ പാൽ വിൽക്കുന്ന പ്രവണത വർധിക്കുന്നുണ്ട്. 

ഇത് ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും കർഷകരുടെ താൽപ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന നടപടിയാണ്. ഇത്തരം വെല്ലുവിളികൾ നിലനിൽക്കുമ്പോഴും പാൽവില്പനയിൽ നേട്ടമുണ്ടാക്കാനായത് മിൽമയുടെ വിശ്വാസ്യതയും ഗുണനിലവാരവുമാണ് കാണിക്കുന്നത്. വരുമാനത്തിന്റെയും 83 ശതമാനവും ക്ഷീരകർഷകർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ മിൽമയ്ക്കാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021–22 ൽ മിൽമയുടെ മൊത്തം വിറ്റുവരവിന്റെ വർധനവ് ഒമ്പത് ശതമാനം ആയിരുന്നത് 2022–23 ൽ 12.5 ശതമാനം ആയി. ഇത് മിൽമയുടെ വിപണി നേട്ടത്തെയാണ് കാണിക്കുന്നത്. പാലുൽപ്പാദനവും വിപണനവും വർധിപ്പിക്കാനായതിനൊപ്പം സംഭരണത്തിലെ അപര്യാപ്തത കൂടി മറികടക്കാനാണ് മിൽമ ശ്രമിക്കുന്നത്. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഇടപെടലിലൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിനായി പുതിയ പദ്ധതികൾ നടപ്പാക്കാൻ മിൽമ ആലോചിക്കുന്നുണ്ട്. 

Eng­lish Summary:Quality and inno­v­a­tive mar­ket­ing prac­tices; Mil­ma made gains in sales
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.