12 September 2024, Thursday
KSFE Galaxy Chits Banner 2

അപവാദ പ്രചരണത്തിന്റെ പിന്നിൽ സ്ഥിരം സംഘം: മന്ത്രി ദേവർകോവിൽ

Janayugom Webdesk
തിരുവനന്തപുരം
November 24, 2023 8:09 pm

നവകേരള സദസിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികളാണ് തനിക്കെതിരെയുള്ള അപവാദ പ്രചരണത്തിന്റെ പിന്നിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. താനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടിൽ പ്രതിചേർത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയതും വാർത്താ മാധ്യമങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതുമാണ്.

തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലും തുടർന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലും ഇപ്പോൾ നവകേരള സദസിലും വിവാദം ഉയർത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് പാർട്ടിയിൽ നിന്നും പുറത്താക്കിയ ചിലരാണ്. ഇത്തരം അപവാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി മന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

Eng­lish Sum­ma­ry: Min­is­ter Devarkovil react­ed to fraud case complaint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.