30 May 2024, Thursday

Related news

May 29, 2024
May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024

എംഎന്‍ ദിനം സമുചിതമായി ആചരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 27, 2023 8:19 pm

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവും മുൻ മന്ത്രിയും പ്രഗത്ഭ പാർലമെന്റേറിയനും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ 39-ാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും പാർട്ടി പതാകകൾ ഉയർത്തിയുമാണ് സംസ്ഥാനവ്യാപകമായി വിവിധ പാര്‍ട്ടി ഘടകങ്ങളുടെ നേതൃത്വത്തില്‍ ദിനാചരണം നടത്തിയത്. 

തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എസ് സ്മാരകത്തിൽ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്‍കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണന്‍, സോളമന്‍ വെട്ടുകാട്, രാഖി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

എംഎന്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പി കെ സദാശിവൻപിള്ള അധ്യക്ഷനായി. തിരൂരിൽ തുഞ്ചൻപറമ്പിനു സമീപം അന്നാരയില്‍ നടന്ന ദിനാചരണത്തിൽ പുഷ്പാര്‍ച്ചനയ്ക്ക് റവന്യു മന്ത്രി കെ രാജൻ, ഭക്ഷ്യസിവിൽ സപ്ലെൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ, മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നല്‍കി.

Eng­lish Summary:cpi mn day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.