November 30, 2023 Thursday

Related news

November 28, 2023
November 25, 2023
November 12, 2023
November 5, 2023
October 27, 2023
October 26, 2023
October 16, 2023
October 11, 2023
October 7, 2023
October 7, 2023

മോഡിയുടെ ഡെന്മാര്‍ക്ക് സന്ദര്‍ശനം പൂര്‍ത്തിയായി

Janayugom Webdesk
പാരിസ്
May 4, 2022 8:51 pm

നോര്‍ഡിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി ഡെന്മാര്‍ക്ക് വിട്ടു. രണ്ടാമത് ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയിലും മോഡി പങ്കെടുത്തു.

ഡെന്മാര്‍ക്കുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നോര്‍ഡിക് രാജ്യങ്ങളും മേഖലയുമായുള്ള സഹകരണം ഉറപ്പാക്കുന്നതിനുമായി ഫലപ്രദമായ ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്താന്‍ മോഡി ഫ്രാന്‍സിലേക്ക് തിരിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

ഡെന്മാര്‍ക്കിലെ രാജകുടുംബവുമായും ഇന്ത്യന്‍ സമൂഹവുമായും മോഡി ചര്‍ച്ച നടത്തി. കോവിഡാനന്തര സാമ്പത്തിക വീണ്ടെടുപ്പ്, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ആഗോള സുരക്ഷാ ഉറപ്പാക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ രണ്ടാം ഇന്ത്യ‑നോര്‍ഡിക് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തു.

മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് നിര്‍ണായകമായ അന്തര്‍വാഹിനി പദ്ധതിയില്‍ നിന്നും ഫ്രാന്‍സ് പിന്മാറിയിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫ്രാന്‍സ് നേവല്‍ ഗ്രൂപ്പാണ് പദ്ധതി നടത്തിപ്പിച്ച് നിശ്ചയിച്ചിരുന്നത്.

നാവിക സേനയ്ക്ക് വേണ്ടി 43,000 കോടി രൂപയ്ക്ക് ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതായിരുന്നു പദ്ധതി. മോഡി- മക്രോണ്‍ ചര്‍ച്ചയില്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തിയേക്കും.

Eng­lish summary;Modi’s vis­it to Den­mark end

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.