24 April 2025, Thursday
KSFE Galaxy Chits Banner 2

മൂന്ന് കവിതകൾ

Janayugom Webdesk
July 3, 2022 7:33 am
'ജീവിതം'
നടന്നുതുടങ്ങിയ അന്നുമുതലാണ്
ജീവിച്ചു തുടങ്ങിയത്.
പിന്നെ ചിരിച്ചു, കരഞ്ഞു
എപ്പോഴൊക്കെയോ കിതച്ചു,
പിന്നെ പിടഞ്ഞു. 


'പ്രണയം'
ഒറ്റനോട്ടത്തിൽ ഇഷ്ടമായി
കാണാതെ പലപ്പോഴും കണ്ടു.
വീണ്ടും വീണ്ടും കാണാൻ കൊതിച്ചു.
പ്രണയമാണെന്ന് ഹൃദയം
മന്ത്രിച്ചുകൊണ്ടിരുന്നു.


'മരണം'
രാത്രി വൈകുമെന്ന് പറഞ്ഞതാണ്,
അതുകൊണ്ടാകണം 
പകൽ ഇനിയും പോകാത്തത്.
മരണം ചിലപ്പോഴൊക്കെ
ഒരു മരുന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.