18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 13, 2025
April 25, 2025
April 17, 2025
April 1, 2025
March 28, 2025
March 17, 2025
March 13, 2025
January 18, 2025
December 10, 2024
October 21, 2024

നൂറിലധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി; ജിലേബി ബാബയ്ക്ക് 14 വര്‍ഷം തടവ്

Janayugom Webdesk
ചണ്ഡീഗഡ്
January 11, 2023 11:53 pm

നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബ (അമര്‍പുരി) യ്ക്ക് 14 വര്‍ഷം തടവ്. ഹരിയാനയിലെ ഫത്തേഹാബാദ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. സഹായം തേടി വരുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. പീഡന ദൃശ്യങ്ങള്‍ ഇരളകെ കാണിച്ച് ഇയാള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
അഡീഷണല്‍ ജില്ലാ ജഡ്ജി ഭല്‍വന്ത് സിങ് ആണ് 63 കാരനായ അമര്‍പുരിക്ക് ശിക്ഷ വിധിച്ചത്. പോക്സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അതേസമയം ആയുധ നിയമക്കേസില്‍ അമര്‍പുരിയെ വെറുതെവിട്ടു.
തൊഹാനയിലെ ബാബ ബാലക് നാഥ് മന്ദിറിലെ മുഖ്യ പുരോഹിതനായിരുന്നു അമർപുരി. പീഡനത്തിനിരയായ ആറ് പേര്‍ കോടതിയില്‍ ഹാജരായി. മൂന്നു പേരുടെ മൊഴി പ്രകാരമാണ് ശിക്ഷ വിധിച്ചത്. 

Eng­lish Sum­ma­ry; More than 100 women were raped; Jalebi Baba sen­tenced to 14 years in prison

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.