19 April 2024, Friday

Related news

March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023
May 2, 2023
April 4, 2023
March 27, 2023

പൂര്‍ത്തിയായത് മൂന്ന് ലക്ഷത്തിലധികം വീടുകള്‍; ജീവിതം പുതുക്കിപ്പണിത് ലൈഫ് പദ്ധതി മുന്നോട്ട്‌

Janayugom Webdesk
തിരുവനന്തപുരം
July 31, 2022 11:26 pm

കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിഞ്ഞുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ്‌ ഭവന പദ്ധതി മുന്നോട്ട്‌ കുതിക്കുന്നു.
ഇതുവരെ 3,00,598 വീടുകളുടെ നിർമ്മാണമാണ്‌ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പൂർത്തിയായത്‌. ഇതിന്‌ പുറമേ 25,664 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്‌. ഇതിൽ 7,329 വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്‌.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്‌. കണ്ണൂർ ജില്ലയിലെ കടമ്പൂർ, കൊല്ലത്തെ പുനലൂർ, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂർ എന്നിവിടങ്ങളിലെ ഭവനസമുച്ചയങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഓരോ കേന്ദ്രത്തിലും 44 വീതം ഫ്ലാറ്റുകളാണ്‌ ഉള്ളത്‌.
അടുത്ത ഘട്ടം ലൈഫ്‌ കരട്‌ പട്ടികയിൽ 5,64,091 ഗുണഭോക്താക്കളാണ്‌ ഉള്ളത്‌. ഇതിൽ 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്‌. ഈ പട്ടിക ചർച്ചചെയ്ത്‌ പുതുക്കാൻ വേണ്ടിയുള്ള ഗ്രാമ/വാർഡ്‌ സഭകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഓഗസ്റ്റ് അഞ്ചിനുള്ളിൽ ഗ്രാമ/വാർഡ്‌ സഭകളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ പുതുക്കിയ പട്ടിക തയാറാകും. ഓഗസ്റ്റ്‌ പത്തിനുള്ളിൽ പഞ്ചായത്ത്‌/നഗരസഭാ ഭരണ സമിതികൾ ഈ പട്ടികയ്ക്ക്‌ അംഗീകാരം നൽകും.
ഓഗസ്റ്റ് 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌. മൂന്ന് ലക്ഷത്തോളം വീടുകൾ ഒരു സംസ്ഥാനത്ത്‌ ഒരുക്കിയ പദ്ധതി ലോകത്ത്‌ തന്നെ അപൂർവമാണ്‌.

Eng­lish Sum­ma­ry: More than three lakh hous­es have been com­plet­ed; Renew­al of life is the life project forward

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.