യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ഭാരവാഹി ആയിരുന്ന നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബായ് യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ചെറുകഥ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. മികച്ച കഥയ്ക്ക് 25000/- രൂപയും, രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000/-, 5000/- രൂപ വീതവും കൂടാതെ പ്രശസ്തി പത്രവും പുരസ്കാരവും നൽകുന്നതാണ്.
സൃഷ്ടികൾ 2024 ജനുവരി 31നകം yks.dubai2023@gmail.com എന്ന ഇമെയിൽ ഐഡി യിലേക്ക് അയക്കേണ്ടതാണ്.
നിയമാവലി
കഥയ്ക്ക് വിഷയനിബന്ധനകളില്ല (യുഎഇ നിയമങ്ങൾക്ക് വിരുദ്ധമായതൊന്നും കഥകളിൽ ഉണ്ടാകില്ല എന്നുറപ്പു വരുത്തണം),
മൌലികമായ രചനകൾ മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്താത്തത് ആയിരിക്കണം,
കൃത്യവും വ്യക്തവുമായ രചനകൾ A4 സൈസ് പേപ്പറിൽ PDF ഫോർമാറ്റിൽ ആയിരിക്കണം, കഥ പ്രിന്റ് ചെയ്യുന്ന
പേപ്പറിൽ കഥാകൃത്തിനെ കുറിച്ചുള്ള യാതൊരു സൂചനകളും ഉണ്ടാകാൻ പാടില്ല,
കഥ അഞ്ച് പേജിൽ കൂടാൻ പാടില്ല,
പൂർണ്ണമായ മേൽവിലാസം (ഇൻഡ്യയിലും പുറത്തും), ഇമെയിൽ, വാട്സപ്പ് നമ്പർ, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ (പ്രത്യേകമായി) yks.dubai2023@gmail.com എന്ന ഇമെയിൽ ഐഡിയിൽ 2024 ജനുവരി 31നകം ലഭിച്ചിരിക്കണം,
ലിംഗ, ദേശ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0523790572(Lenin), 0505158186(Vinodan), 0507693005(Jerome) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
English Summary: Nanish Short Story Competition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.