6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
November 4, 2024
November 2, 2024

നരേന്ദ്ര മോഡി നടപ്പാക്കുന്നത് വികലനയങ്ങള്‍: ബിനോയ് വിശ്വം

Janayugom Webdesk
ഹൈദരാബാദ്
September 10, 2023 9:07 pm

ജി20 ഉച്ചകോടിയിലെ സദ് ഭാഷണങ്ങളുടെയെല്ലാം വിപരീതമാണ് നരേന്ദ്ര മോഡിയുടെ ഭരണ നയങ്ങളന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. സി ആർ ഫൗണ്ടേഷന്‍, എന്‍ രാജശേഖർ റെഡ്ഡി റിസർച്ച് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിസ്റ്റ് പത്രമായ വിശാൽ ആന്ധ്രയുടെ പത്രാധിപരായിരുന്ന രാഘവാചാരിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനോയ് വിശ്വം. സിപിഐ മുൻ ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡി അധ്യക്ഷത വഹിച്ചു.

പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനും ഭൂസ്വത്തുക്കള്‍ കയ്യേറാനുമുള്ള കോർപറേറ്റ് ആര്‍ത്തിക്ക് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര‑സംസ്ഥാന സർക്കാരുകള്‍ നല്കിയ രാഷ്ട്രീയ പിന്തുണയാണ് മണിപ്പൂരിലെ വംശീയ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് പ്രധാന കാരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മണിപ്പൂരിലേത് കേവലം സാമ്പത്തിക, സാംസ്കാരിക, വംശീയ സംഘർഷമല്ലെന്നും കോർപറേറ്റ് പണദാഹമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി കൂനംനേനി സാംബശിവറാവു, ഐജെയു പ്രസിഡന്റ് കെ ശ്രീനിവാസ റെഡ്ഡി, ഐഡിപിഡി വൈസ് പ്രസിഡന്റ് ഡോ. രജനി എന്നിവര്‍ സംസാരിച്ചു. ഡോ. അനുപമ സ്വാഗതം പറ‍ഞ്ഞു.

Eng­lish Summary:Narendra Modi is imple­ment­ing dis­tort­ed poli­cies: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.