19 May 2024, Sunday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു, പുതുതായി രോഗം ബാധിച്ചത് 25166 പേര്‍ക്ക്, 437 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2021 10:26 am

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 25166 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36830 പേര്‍ സുഖം പ്രാപിച്ച്‌ ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 437 പേര്‍ കോവിഡ് ബാധിച്ച്‌ മരണം അടയുകയും ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ 3,69,846 കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ മൂന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ റിക്കവറി നിരക്ക് 97.51 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണെന്നും അത് ശുഭസൂചനയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 88,13,919 ഡോസ് വാക്സിനുകള്‍ നല്‍കാനും കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 55,47,30,609 ഡോസ് വാക്സിനുകള്‍ രാജ്യത്താകമാനം നല്‍കിയതായും ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Eng­lish Sum­ma­ry : Nation­al covid sta­tis­tics 17082021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.