26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024
March 17, 2024
March 2, 2024

നവയുഗസന്ധ്യ ‑2K22” മെഗാ കലാ-സാംസ്‌കാരിക പരിപാടി ഡിസംബർ 30 ന്; ലോഗോ പ്രകാശനം ചെയ്തു

Janayugom Webdesk
ദമ്മാം
October 30, 2022 7:47 pm

നവയുഗം സാംസ്ക്കാരികവേദി ഡിസംബർ 30 ന് ദമ്മാമിൽ സംഘടിപ്പിയ്ക്കുന്ന മെഗാ കലാസാംസ്ക്കാരിക പരിപാടിയായ “നവയുഗസന്ധ്യ ‑2K22” യുടെ സംഘാടക സമിതി രൂപീകരണവും, ലോഗോ പ്രകാശനവും ദമ്മാമിൽ നടന്നു. പ്രിജി കൊല്ലത്തിന്റെ അദ്ധ്യക്ഷതയിൽ ദമ്മാം അൽഅബീർ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ സമ്മേളനത്തിൽ വെച്ചാണ് ലോഗോ പ്രകാശനം നടത്തിയത്. സംഘാടക സമിതി രൂപീകരണസമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉത്‌ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗസന്ധ്യയുടെ വിശദീകരണം നടത്തി. നവയുഗം രക്ഷാധികാരി ഷാജി മതിലകം അഭിവാദ്യപ്രസംഗം നടത്തി. യോഗത്തിനു ഗോപകുമാർ സ്വാഗതവും, ബിജു വർക്കി നന്ദിയും പറഞ്ഞു. നവയുഗസന്ധ്യ സംഘാടക സമിതിയുടെ രക്ഷാധികാരിയായി പ്രിജി കൊല്ലത്തെയും, ചെയർമാനായി സഹീർഷായെയും, വൈസ് ചെയർമാന്മാരായി സുശീൽ കുമാർ, നിസ്സാം കൊല്ലം, ഉണ്ണി മാധവം എന്നിവരെയും, ജനറൽ കൺവീനറായി ബിജു വർക്കിയെയും, ജോയിന്റ് കൺവീനർമാരായി സനു മഠത്തിൽ, ദാസൻ രാഘവൻ, തമ്പാൻ നടരാജൻ എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി ഷാജി മതിലകം, ഗോപകുമാർ, ജാബിർ, ഷീബ സാജൻ എന്നിവരെയും തിരഞ്ഞെടുത്തു. “നവയുഗസന്ധ്യ ‑2K22“പരിപാടിയുടെ ലോഗോ സംഘാടകസമിതി ഭാരവാഹികളായ പ്രിജി കൊല്ലം, സഹീർഷ, ബിജു വർക്കി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. “നവയുഗസന്ധ്യ ‑2K22” യുടെ ഭാഗമായി പ്രവാസികൾക്കായി മേഖലാടിസ്ഥാനത്തിലും വിവിധ പരിപാടികൾ അരങ്ങേറും. വിവിധ കായിക, സാഹിത്യ, കലാ മത്സരങ്ങൾ, കുടുംബ സംഗമം, സാംസ്കാരിക സദസ്സ്, നവയുഗം 2021 അവാർഡ് വിതരണം, പ്രവാസമണ്ണിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിക്കൽ, പുസ്തക പ്രദർശനം, ചിത്ര പ്രദർശനം, കലാ പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, മത്സര വിജയികൾക്കായുള്ള സമ്മാന വിതരണം തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് “നവയുഗസന്ധ്യ ‑2K22“യുടെ ഭാഗമായി സംഘടിപ്പിയ്ക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

Eng­lish Sum­ma­ry: Navayu­gasand­hya ‑2K22” mega arts and cul­ture event on Decem­ber 30; logo unveiled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.