എല്ലാവരും അങ്ങനെ ചെയ്യണമെന്ന് വാശിപിടിക്കരുത്‌, ചേച്ചിക്ക്‌ ഇഷ്ടമാണെങ്കിൽ ചെയ്തോളൂ: ആനിക്ക്‌ മറുപടി നൽകി നവ്യ നായർ

Web Desk
Posted on May 14, 2020, 3:01 pm

കഴിഞ്ഞ ദിവസം അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ആനീസ് കിച്ചണില്‍ അതിഥിയായ് എത്തിയ നവ്യനായരുടെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ആനിയുടെ ചോ‍ദ്യത്തിനുള്ള നവ്യയുടെ ഒരു കിടിലം മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. കുക്കിംഗിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ചോദിക്കവെയാണ് ആനി കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ല വീട്ടമ്മ ആയിരിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ കുക്കിംഗ് ചെയ്യാന്‍ അറിയാത്തവര്‍ എന്തേ നല്ല വീട്ടമ്മ അല്ലേ എന്ന് നവ്യ ചോദിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട് വെബ് സീരീസുകള്‍ സ്ത്രീകള്‍ ചെയ്യില്ലെന്ന് കരുതിയിരുന്നു കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീകള്‍ക്ക് മാത്രമുള്ള ജോലി അല്ല കുക്കിംഗ്. ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം എന്നാല്‍ മറ്റൊരു പെണ്‍ക്കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുവാനുള്ള സ്വാതന്ത്ര്യം നല്‍കൂ. അല്ലാതെ അവള്‍ അത് തന്നെ ചെയ്യണമെന്ന് വാശിപാടില്ലെന്ന് നവ്യ ആനിയോട് പറഞ്ഞു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് പിന്നീട് ആനി പറയുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO