27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024
March 17, 2024
March 2, 2024

നവയുഗം വായനവേദിയ്ക്ക് പുതിയ കേന്ദ്രനേതൃത്വം

Janayugom Webdesk
ദമ്മാം
October 4, 2022 5:32 pm

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ വായനയ്ക്കും സാഹിത്യത്തിനും പുതുവഴി നൽകിയ നവയുഗം സാംസ്ക്കാരികവേദി വായനവേദിയ്ക്ക് പുതിയ കേന്ദ്രനേതൃത്വം നിലവിൽ വന്നു.
ദമ്മാമിൽ ചേർന്ന നവയുഗം വായനവേദി കേന്ദ്രകൺവെൻഷനാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
ഷീബ സാജൻ (പ്രസിഡന്റ്), ലാലു ദിവാകരൻ (വൈസ് പ്രസിഡന്റ്), ജാബിർ ഇബ്രാഹിം (സെക്രട്ടറി), അമീന റിയാസ് (ജോയിന്റ് സെക്രട്ടറി), സുരേന്ദ്രൻ (ലൈബ്രെറിയൻ) എന്നിവരാണ് വായനവേദി ഭാരവാഹികൾ.
സാഹിത്യത്തെയും വായനയെയും പ്രോത്സാഹിപ്പിയ്ക്കുന്ന ഒട്ടേറെ പരിപാടികൾ വായനവേദിയുടെ നേതൃത്വത്തിൽ അടുത്ത മാസങ്ങളിൽ അരങ്ങേറുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. നവയുഗം വായനവേദിയുടെ ലൈബ്രറി വർഷങ്ങളായി ദമ്മാമിൽ പ്രവർത്തിയ്ക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാൻ താത്പര്യം അറിയിക്കുന്നവർക്ക് അതിൽ നിന്നും പുസ്തകങ്ങൾ എത്തിച്ചു നൽകും. ഈ സേവനം പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Eng­lish Sum­ma­ry: New cen­tral lead­er­ship for Navayug Vadagvedi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.