22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 12, 2024
November 10, 2024
October 26, 2024
October 25, 2024
October 23, 2024
October 20, 2024
October 20, 2024
October 19, 2024
October 18, 2024

മസ്ജിദ് പൊളിച്ചപ്പോള്‍ ക്ഷേത്രിത്തിന് സമാനമായ നിര്‍മ്മിതി; കര്‍ണാടകയില്‍ പുതിയ വിവാദം

Janayugom Webdesk
മംഗളൂരു
May 23, 2022 9:51 pm

മുസ്‌ലിം പള്ളി പുതുക്കി പണിയുന്നതിനിടെ ക്ഷേത്രത്തിന് സമാനമായ നിര്‍മ്മിതി കണ്ടെത്തിയതായി അവകാശം. കര്‍ണാടകയിലെ മലാലി മാര്‍ക്കറ്റിന് സമീപത്തുള്ള ഗുരുപ്ര താലൂക്കിലാണ് ഏപ്രില്‍ 21ന് ജുമാ മസ്ജിദ് പള്ളി പുതുക്കി പണിയുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചു തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമാനമായ നിര്‍മ്മിതി പള്ളിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. ചിത്രങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പള്ളി അധികൃതരാണ് പുതുക്കി പണി ആരംഭിച്ചത്. 

എന്നാല്‍ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പള്ളിക്കുള്ളില്‍ കണ്ടെത്തിയതോടെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് എത്തി. പള്ളിക്കുള്ളില്‍ പൂജ കര്‍മങ്ങള്‍ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അവര്‍. നിലവിലെ സാഹചര്യത്തില്‍ പള്ളി സ്ഥലം കോടതി സീല്‍ ചെയ്തിരിക്കുകയാണ്. സ്ഥലത്ത് യാതൊരു പൂജയും അനുവദിക്കുന്നില്ലെന്ന് എംഎല്‍എ ഭരത് ഷെട്ടി പറഞ്ഞു. സ്ഥലത്തെത്തിയ അധികൃതര്‍ പള്ളി ഭൂമിയുടെ അവകാശികളെക്കുറിച്ചുള്ള പഠനം നടത്തുമെന്ന് അറിയിച്ചു. ദക്ഷിണ കന്നഡ കമ്മീഷണറേറ്റ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്ഥലത്ത് സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. 

ഉത്തര്‍പ്രദേശിലെ ഗ്യാൻവാപി മസ്ജിദ് കേസിലെ വാദം നടക്കുന്നത് വാരാണസി ജില്ലാ കോടതിയിലാണ്. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സുപ്രീം കോടതി നല്‍കിയ നിർദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്. അതേസമയം, ഗ്യാൻവാപി മസ്ജിദ് വിഷയത്തില്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി സർവകലാശാല അധ്യാപകൻ രത്തൻ ലാലിന് ജാമ്യം ലഭിച്ചു. ദില്ലി തീസ് ഹസാരി കോടതിയാണ് ജാമ്യം നൽകിയത്. 130 കോടി ജനങ്ങൾക്ക് 130 കോടി നിരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് രത്തൻ ലാലിന് കോടതി ജാമ്യം നൽകിയത്.

Eng­lish Sum­ma­ry: New con­tro­ver­sy in Kar­nata­ka; tem­ple found in mosque
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.