8 May 2024, Wednesday

നിതീഷ് നടേരിയുടെ കവിത-

വ്യൂ

Janayugom Webdesk
February 11, 2023 1:13 pm

ണ്ടാടുമായൊരാൾ
കണ്ടത്തിൽ നിൽക്കുന്നു
പച്ചപ്പുല്ലിന്റെ കാട്ടിൽ
ഉച്ചയൊഴിഞ്ഞ വെയിലിൽ
മേഘവിരിപ്പിന്റെ ചോട്ടിൽ
പാടത്ത് നീന്തുന്ന കാറ്റിൽ

രണ്ടാടുമായൊരാൾ
കണ്ടത്തിൽ നിൽക്കുന്നു

വാട്ട്സപ്പി -
ലപ്ഡേറ്റു വന്നു വീഴുന്നില്ല
സ്റ്റാറ്റസ് പടത്തിന്റെ
റീച്ചു നോക്കാനില്ല
ഇല്ല മൊബൈലില്ല

നിരാകുലനയാളാടിനെ
തീറ്റുന്നു

സായാഹ്നമവിടാകെ
ധ്യാനമിരിക്കുന്നു
ആടുകളന്യോന്യം
നോക്കുന്നു തിന്നുന്നു

ഏതോ കിളിപ്പറ്റ -
മൊന്നിച്ചു മൂളുന്നു
കാറ്റത്ത് നിന്നയാ -
ളുള്ളിൽ ഗണിക്കുന്നു

വില പേശലില്ലാതെ
വിറ്റൊഴിവാക്കണം
തിരികെയിരുട്ടത്ത്
പിന്നെയും ചെല്ലണം
ആടിനെപ്പോറ്റുന്ന
തള്ളയെ തീർക്കണം
കാതുമുറിച്ച്
കടുക്കനെടുക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.