March 31, 2023 Friday

Related news

March 29, 2023
March 27, 2023
March 26, 2023
March 16, 2023
March 14, 2023
March 9, 2023
March 6, 2023
March 4, 2023
February 28, 2023
February 27, 2023

മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്താൻ പദ്ധതിയില്ല: മനീഷ് സിസോദിയ

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2022 12:42 pm

ഡൽഹിയിൽ മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി വിദ്യാഭ്യാസ ഗാനത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളോട് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് കേന്ദം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് മഹാമാരിക്കൊപ്പം ജീവിക്കാൻ ജനങ്ങള്‍ പഠിക്കണം. കാരണം അത് കൂടുതല്‍ കാലം നിലനില്‍ക്കുന്നവയാണ്. കേസുകള്‍ ക്രമാധീതമായി വര്‍ധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിസോദിയ പറഞ്ഞു. നിലവിൽ, കേസുകളുടെ എണ്ണം കുറവായതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

കോവിഡ് സാഹചര്യം വിലയിരുത്താൻ വിദഗ്ധരും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായും ചേര്‍ന്ന് ഇന്ന് യോഗം തീരുമാനിച്ചിരുന്നു.

Eng­lish summary;No Plan To Impose Fine For Not Wear­ing Masks In Del­hi: Man­ish Sisodia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.