വിചിത്രമായ ഉത്തരവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഇനി മുതല്‍ മക്കള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി മനസ്സില്‍ കാണണമെന്നാണ് നിര്‍ദ്ദേശം. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ പേരുകളാണ് കിം ജോങ് ഉന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയയില്‍ ഉപയോഗിക്കുന്ന തരം മൃദുവായ പേരുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ശക്തവും വിപ്ലവവീര്യം തുടിക്കുന്നതുമായ പേരുകളാണ് ഉത്തര കൊറിയക്കാര്‍ക്ക് വേണ്ടത്. ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുകള്‍ മുന്‍പ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. ‘പ്രിയപ്പെട്ടവന്‍’ എന്നര്‍ത്ഥം വരുന്ന എ റി, ‘സൂപ്പര്‍ ബ്യൂട്ടി’ എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ആ വിഭാഗത്തില്‍പ്പെടുന്ന പേരുകളായിരുന്നു. എന്നാല്‍ ഇനി ആ പേരുകള്‍ വേണ്ട എന്നാണ് ഭരണകൂടം നിര്‍ദേശിക്കുന്നത്. പകരം, കുട്ടികള്‍ക്ക് ദേശസ്നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.
‘ബോംബ്’ എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്‍, ‘വിശ്വസ്ഥത’ എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, ‘സാറ്റലൈറ്റ്’ എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് കിം ജോങ് ഉന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
English Summery: North Korea instructs parents to name their children ‘bomb’, ‘gun’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.